പു​തി​യ സ​ർ​വി​സു​ക​ളു​മാ​യി മു​വാ​സ​ലാ​ത്
muswalt

 

ദോ​ഹ: ഖ​ത്ത​റി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ ബ​സ്​ റൂ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ മു​വാ​സ​ലാ​ത്. ഏ​ഴ്​ പു​തി​യ ബ​സ് റൂ​ട്ടു​ക​ള്‍ ജൂ​ലൈ 31 മു​ത​ല്‍ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്.

യാ​ത്രാ​വ​ഴി​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ര​ണ്ട് റൂ​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കി​യി​ട്ടു​മു​ണ്ട്. നി​ല​വി​ൽ സ​ർ​വി​സ്​ ന​ട​ത്തി​യ 32, 201 ന​മ്പ​ർ റൂ​ട്ടു​ക​ളാ​ണ്​ ശ​നി​യാ​ഴ്ച​യോ​ടെ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച മു​ത​ൽ പു​തി​യ ഏ​ഴ്​ റൂ​ട്ടു​ക​ളി​ൽ സ​ർ​വി​സ്​ ആ​രം​ഭി​ക്കും.

ഏ​ഴ്​ പു​തി​യ റൂ​ട്ടി​ലെ ആ​റ്​ സ​ർ​വി​സി​നും 30 മി​നി​റ്റാ​ണ്​ സ​മ​യ​ദൈ​ർ​ഘ്യം. ആ​ർ. 705 സ​ർ​വി​സ്​ 90 മി​നി​റ്റ്​ എ​ടു​ക്കും.​രാ​ജ്യ​ത്തെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും കൂ​ടു​ത​ൽ റൂ​ട്ടു​ക​ളി​ലേ​ക്ക്​ ആ​വ​ശ്യം ഉ​യ​രു​ക​യും​ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ അ​​നു​മ​തി ന​ൽ​കി​യ​ത്.

പു​തി​യ സ​ർ​വി​സ്​​ ന​മ്പ​റും യാ​ത്രാ​വ​ഴി​ക​ളും

എ​ൽ 509: ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ ബ​സ്​ സ്​​റ്റേ​ഷ​ൻ മു​ത​ൽ ന്യൂ ​ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ വ​രെ

എ​ൽ 524: അ​ൽ സു​ദാ​ൻ ബ​സ്​ സ്​​റ്റേ​ഷ​ൻ മു​ത​ൽ ബ​ർ​വ അ​ൽ​ബ​റാ​ഹ ലേ​ബ​ർ ക്യാ​മ്പ്​ വ​രെ

എ​ൽ 529: റാ​സ്​ ബു ​ഫൊ​ണ്ടാ​സ്​ മെ​​ട്രോ സ്​​റ്റേ​ഷ​ൻ മു​ത​ൽ അ​ൽ മ​ൻ​സൂ​റ മെ​ട്രോ സ്​​റ്റേ​ഷ​ൻ വ​രെ.

ടി 603: ​മി​ശൈ​രി​ബ്​ മെ​ട്രോ സ്​​റ്റേ​ഷ​ൻ മു​ത​ൽ മി​സൈ​മീ​ർ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ/ റി​ലീ​ജ്യ​ൻ കോം​പ്ല​ക്സ്​ വ​രെ.

ടി 607: ​അ​ൽ ഗ​റാ​ഫ ബ​സ്​ സ്​​റ്റേ​ഷ​ൻ മു​ത​ൽ അ​ൽ മ​താ​ർ ഖ​ദീം മെ​​ട്രോ വ​രെ.

ടി 611: ​ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ ബ​സ്​ സ്​​റ്റേ​ഷ​ൻ മു​ത​ൽ അ​ൽ വ​ക്​​റ​ൻ ബ​സ്​ സ്​​റ്റേ​ഷ​ൻ വ​രെ.

ആ​ർ 705: അ​ൽ റു​വൈ​സ്​ മു​ത​ൽ അ​ൽ ഖോ​ർ മാ​ൾ വ​രെ.
 

Share this story