സൗദി അറേബ്യയില്‍ അമ്മയും മകളും മുങ്ങി മരിച്ചു

DROWN

റിയാദ് : സൗദി അറേബ്യയില്‍ അമ്മയും മകളും മുങ്ങി മരിച്ചു. ജിസാന്‍ സൗത്ത് കോര്‍ണിഷിലായിരുന്നു സംഭവം. അപകടം നിറ‍ഞ്ഞ സ്ഥലത്ത് യുവതിയും മകളും ഫുട്‍പാത്തില്‍ നിന്ന് കാല്‍ വഴുതി താഴെ വീഴുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നീന്താന്‍ അനുയോജ്യമല്ലാത്ത സ്ഥലത്താണ് ഇവര്‍ വീണത്. ജിസാനിലെ അല്‍ മൗസിം സെക്ടര്‍ അതിര്‍ത്തി സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ പിന്നീട് മൃതദേഹങ്ങള്‍ പുറത്തെടുത്തു.

Share this story