ഷൂവിനുള്ളില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഒന്നരകിലോയിലേറെ കൊക്കെയ്ന്‍ പിടികൂടി
Fri, 13 Jan 2023

ഷൂവിനുള്ളില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഒന്നരകിലോയിലേറെ കൊക്കെയ്ന്‍ പിടികൂടി. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതരാണ് 1553.8 ഗ്രാം കൊക്കെയ്ന്‍ ഷൂവിനുള്ളില്‍നിന്ന് പിടിച്ചെടുത്തത്.
മയക്കുമരുന്ന്, നിയമവിരുദ്ധ മരുന്നുകള്‍, നിരോധിത വസ്തുക്കള്‍ തുടങ്ങിയവയുടെ കടത്ത് തടയാന്‍ അതീവ ജാഗ്രതയിലാണ് ഖത്തര്‍ കസ്റ്റംസ് അധികൃതര്‍.