ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
UAE rain

ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വാരാന്ത്യത്തിലും ഈ കാലാവസ്ഥ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.ഉച്ചകഴിഞ്ഞ് ചിലയിടങ്ങളിൽ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ച മോശം ദൃശ്യപരതയും പ്രതീക്ഷിക്കുന്നു. അതേസമയം, വാരാന്ത്യത്തിൽ താപനില 29 ഡിഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും.വെള്ളിയാഴ്ച, കാറ്റ് പ്രധാനമായും തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് ദിശയിൽ , മൂന്ന് മുതൽ 13 നോട്ടിക്കൽ മൈൽ വരെ വേഗത്തിൽ വീശും. ചില സമയങ്ങളിൽ 15 നോട്ടിക്കൽ മൈൽ വരെ വീശിയടിക്കാനും സാധ്യതയുണ്ട്. ഇതോടൊപ്പം ഇടിയോട് കൂടിയ മഴയും പ്രതീക്ഷിക്കുന്നു.
 

Share this story