ചികിത്സാ പിഴവ് ; സൗദിയില്‍ നിര്‍ബന്ധിത ഇന്‍ഷുറന്‍സിന് അംഗീകാരം

doctor

ചികിത്സാ പിഴവുകള്‍ക്കെതിരെയുള്ള നിര്‍ബന്ധിത ഇന്‍ഷുറന്‍സിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

സൗദിയില്‍ പ്രാക്ടിസ് ചെയ്യുന്ന മുഴുവന്‍ ഡോക്ടര്‍മാരും ഇന്‍ഷുറന്‍സിന്റെ ഭാഗമാകണം. നഴ്‌സുമാര്‍, ഫാര്‍മസി ,അനസ്തീഷ്യ, മിഡ് വൈഫറി, ലബോറട്ടറി, റേഡിയോളജി , എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ്, ഫിസിയോ തെറാപ്പി, സ്പീച്ച് ആന്‍ഡ് കമ്യൂണിക്കേഷന്‍, റെസ്പിറേറ്ററി, കാര്‍ഡിയോളജി, ന്യൂട്രീഷ്യന്‍, ഓഡിയോളജി, ബോണ്‍ സെറ്റിങ്, രക്തദാനം, ഒപ്ടിക്‌സ് ,ഓപറേഷന്‍ റൂം ടെക്‌നീഷ്യന്‍ എന്നീ വിഭാഗങ്ങളും ഇന്‍ഷുറന്‍സ് പരിധിയില്‍ വരും.
 

Share this story