മാവേലിക്കര സ്വദേശി ഷാർജയിൽ നിര്യാതനായി
pravasi

ദുബൈ: മാവേലിക്കര കറ്റാനം മലയിൽ ഇ.കെ. മാത്യു (അച്ചൻകുഞ്ഞ്- 79) ഷാർജയിൽ നിര്യാതനായി. റൂർക്കല സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ റിട്ട. എക്സിക്യൂട്ടീവ് എൻജിനീയറായിരുന്നു.

ഭാര്യ: കീരുകുഴി വടക്കേതാഴത്തിൽ തുണ്ടത്തിൽ പരേതയായ ഏലിയാമ്മ(ലിസി). മക്കൾ: വിജി മാത്യു, ജിജി മാത്യു (ഇരുവരും എയർലിങ്ക്, ദുബൈ). മരുമക്കൾ: പുത്തൂർ പവിത്രേശ്വരം റോഷൻ വില്ലയിൽ റോഷൻ(തേയിംസ് ഷിപ്പിങ്, ദുബൈ), വെണ്മണി തെക്കടത്ത്‌ കോയിക്കൽ ലിറ്റി.

നടപടിക്രമങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം ആഗസ്റ്റ് ആറിന് ശനിയാഴ്ച 12 മണിക്ക് കറ്റാനം സെന്‍റ്​ തോമസ് മാർത്തോമാ പള്ളിയിൽ. 

Share this story