സൗദിയില്‍ വന്‍ മോഷണം ; നാലു പേര്‍ അറസ്റ്റില്‍
Sat, 23 Apr 2022

കമ്പനിയുടെ ബ്രാഞ്ച് സ്റ്റോറില്‍ വന്‍ മോഷണം
സൗദി അറേബ്യയിലെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ ബ്രാഞ്ച് സ്റ്റോറില്‍ വന്‍ മോഷണം. സംഭവത്തില്‍ നാല് പ്രതികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സൗദി പൗരനും മൂന്ന് പാകിസ്താനികളുമാണ് പിടിയിലായത്. തുടര്‍ നിയമനടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
റിയാദില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സ്റ്റോറില്‍ നിന്നും സ്മാര്‍ട്ട് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കവര്‍ന്ന കേസിലാണ് ഇവര്‍ പിടിയിലായത്. മോഷണം പോയ 326 സ്മാര്‍ട്ട് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പ്രതികളുടെ കൈവശം കണ്ടെത്തി. സമാനരീതിയില്‍ നിരവധി സ്റ്റോറുകളില്‍ മോഷണം നടത്തിയിട്ടുള്ളതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.