മലയാളി യുവാവ് സൗദി അറേബ്യയിലെ ദമ്മാമില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു

iuhgfhj

റിയാദ് : മലയാളി യുവാവ് സൗദി അറേബ്യയിലെ ദമ്മാമില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. കോഴിക്കോട് പൂനൂര്‍ ഉണ്ണിക്കുളം കോളിക്കല്‍ തോട്ടത്തില്‍ മുഹമ്മദ് അബ്ദുല്‍ ബാസിത്ത് (26) ആണ് മരിച്ചത്. ബുറൈദ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മുസ്താഫ് സമൂസ കമ്പനിയില്‍ സെയിൽസ്മാനായ യുവാവ് ദമമാമില്‍ ജോലിയുടെ ഭാഗമായി എത്തിയതായിരുന്നു.

മൂന്നു ദിവസം മുമ്പ് ഇവിടെ എത്തിയ ബാസിത്തിനെ കടുത്ത പനിയെ തുടര്‍ന്ന് ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ ന്യുമോണിയ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വിദഗ്ധ ചികിത്സ നടക്കുന്നതിനിടയില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ ആയിരുന്നു മരണം. മുമ്പ് കുവൈത്തില്‍ പ്രവാസിയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. റിയാദിലുള്ള പിതാവ് ബഷീര്‍ വിവരമറിഞ്ഞ് ദമ്മാമില്‍ എത്തിയിട്ടുണ്ട്. മാതാവ്: റംല, സഹോദരിമാര്‍: റബീയത്ത്, റംസീന.

Share this story