ദുബായ് റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

iugfd

ദുബായ് : റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നെടുമങ്ങാട് അഴിക്കോട് മരുതിനകം കൈലായത്ത് വീട്ടിൽ നൗഷാദിന്റെയും ഷൈലയുടെയും മകൻ മുഹമ്മദ് ഫൈസൽ (21) ആണ് മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ബന്ധുവിനും സുഹൃത്തിനും ഗുരുതരമായി പരുക്കേറ്റു.

പാലോട് ഇലവുപാലം സ്വദേശി നിഷാദും കോഴിക്കോട് സ്വദേശിയുമാണ് ഗുരുതരമായ പരിക്കുകളോടെ റാസൽഖൈമ ആശുപത്രിയിൽ ചികിത്സയിലുള്ളത്. മുഹമ്മദിന്റെ സഹോദരി: ഫർഹാന. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും. 

Share this story