സൗദിയില്‍ മലയാളി സഹപ്രവര്‍ത്തകന്റെ കുത്തേറ്റു മരിച്ചു ; പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

google news
death
സൗദിയില്‍ മലയാളി കുത്തേറ്റു മരിച്ചു. പ്രതിയായ സഹപ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജുബൈലിലെ സ്വകാര്യ കമ്പനി ജീവനക്കാരനും മലപ്പുറം ചെറുകര കട്ടുപ്പാറ പൊരുതിയില്‍ വീട്ടില്‍ അളവിയുടെ മകനുമായ മുഹമ്മദലി(58) ആണ് മരിച്ചത്.
ജുബൈലില്‍ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശി മഹേഷ് (45) കത്തികൊണ്ട് കുത്തുകയായിരുന്നു. സാരമായി പരുക്കേറ്റ് പുറത്തേക്കിറങ്ങിയോടിയ മുഹമ്മദലി അടുത്ത മുറിയുടെ വാതിലിന് സമീപം രക്തം വാര്‍ന്നു കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. സംഭവത്തിന് ശേഷം മഹേഷിനെ സ്വയം കഴുത്തറത്ത നിലയില്‍ കണ്ടെത്തി. ഇയാള്‍ ചികിത്സയിലാണ്.
 

Tags