സൗദിയില്‍ മലപ്പുറം സ്വദേശി നിര്യാതനായി
sk,skl

റിയാദ്: മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി. മലപ്പുറം അരീക്കോട് വാലില്ലാപ്പുഴ കുട്ടൂളി സ്വദേശി മാത്തുത്തൊടി സൂപ്പി (55) ആണ് റിയാദില്‍ മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: ഫാത്തിമ, മക്കള്‍: ജസ്‌ന, അസ്ലി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തുവ്വൂര്‍, ഉമര്‍ അമാനത്ത്, സുഹൃത്തുക്കളായ ഫൈസല്‍, തോമസ് എന്നിവര്‍ രംഗത്തുണ്ട്. 
 

Share this story