ദുബായിൽ ആഡംബര ഹോട്ടലുകൾ പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കും

google news
ditch plastic bottles

ദുബായിൽ ആഡംബര ഹോട്ടലുകൾ പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കും.ഇതിനായി പുതിയ വാട്ടർ പ്യൂരിഫിക്കേഷൻ ആൻഡ് ഗ്ലാസ് ബോട്ടിലിങ് പ്ലാന്റ് സ്ഥാപിച്ചു. ഇതിലൂടെ പ്രതിവർഷം 27 ലക്ഷം പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ.

ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ദുബായ് കാൻ സംരംഭത്തിന് തുടക്കമിട്ടത്. ഇതുവരെ ഒട്ടേറെ ഹോട്ടലുകളും സ്കൂളുകളും സ്ഥാപനങ്ങളുമെല്ലാം ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.

പരിസ്ഥിതി സൗഹൃദ കുപ്പികളുടെ ഉപയോഗം കൂട്ടാനും വിവിധ കേന്ദ്രങ്ങളിലെ പൊതുസ്റ്റേഷനുകളിൽനിന്നും കുടിവെള്ളം സൗജന്യമായി നിറക്കാനും സൗകര്യമൊരുക്കുന്ന ദുബായ് കാൻ പദ്ധതിയിലൂടെ 10 ലക്ഷത്തിലേറെ പ്ലാസ്റ്റിക് കുപ്പികളാണ് ഒഴിവാക്കാനായത്.
 

Tags