കഴിഞ്ഞ വര്‍ഷം യുഎഇയില്‍ ആരംഭിച്ചത് 11 പരിസ്ഥിതി സൗഹൃദ പദ്ധതികള്‍

google news
uae minister

പരിസ്ഥിതി സൗഹൃദ ഊര്‍ജ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കി യുഎഇ. കഴിഞ്ഞ വര്‍ഷം മാത്രം 11 പരിസ്ഥിതി സൗഹൃദ പദ്ധതികളാണ് രാജ്യത്ത് ആരംഭിച്ചത്. യുഎഇ അടിസ്ഥാന സൗകര്യ വികസന, ഊര്‍ജ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്‌റൂയിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ നിരവധി പദ്ധതികള്‍ രാജ്യം ആവിഷ്‌കരിക്കുന്നതായും മന്ത്രി അറിയിച്ചു. 

2021ല്‍ രാജ്യത്ത് ഏഴായിരത്തിലധികം മെഗാവാട്ട് ശുദ്ധമായ ഊര്‍ജോല്‍പാദനം നടത്തിയിട്ടുണ്ട്. പുനരുപയോഗപ്രദമായ ഊര്‍ജോല്‍പാദനമെന്ന ലക്ഷ്യത്തോടെ രാജ്യം ആവിഷ്‌കരിച്ച യു.എ.ഇ എനര്‍ജി സ്ട്രാറ്റജി വിജയകരമായി മുന്നോട്ടുപോകുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags