ജീവനക്കാരുടെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം
Kuwait  Households
ആരോഗ്യ മന്ത്രാലയ ജീവനക്കാരുടെ ട്രാന്‍സ്ഫര്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് നടപടി.

ജീവനക്കാരുടെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തിയതായി കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ ജീവനക്കാരുടെ ട്രാന്‍സ്ഫര്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് നടപടി.
ഏപ്രില്‍ 15 വരെ ലഭിച്ച സ്ഥലം മാറ്റ അപേക്ഷയില്‍ കമ്മിറ്റി പരിശോധന നടത്തിവരികയാണ്.  നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയും പോകാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്റെയും അംഗീകാരത്തോടെയുള്ള അപേക്ഷയാണ് പരിഗണിക്കുന്നത്. പരിശോധിച്ച ശേഷം പട്ടിക പ്രസിദ്ധീകരിക്കും.
 

Share this story