കുവൈത്തിൽ കോ​വി​ഡ് കാ​ല​ത്തി​നു​ശേ​ഷം പ്രാദേശിക തൊഴിൽ വിപണി സാധാരണ നിലയിലേക്ക്
Kuwait

കു​വൈ​ത്ത് : കോ​വി​ഡി​ന്റെ പ്ര​സ​ര​ണ​വും പ്ര​ത്യാ​ഘാ​ത​ങ്ങ​ളും കു​റ​യു​ക​യും ഗ​ൾ​ഫ് സ​മ്പ​ദ് വ്യ​വ​സ്ഥ പ​ഴ​യ​രീ​തി​യി​ലാ​കു​ക​യും പ്ര​വാ​സി ​തൊ​ഴി​ലാ​ളി​ക​ൾ മ​ട​ങ്ങി​യെ​ത്തു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ കു​വൈ​ത്തി​ലും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും പ്രാ​ദേ​ശി​ക തൊ​ഴി​ൽ വി​പ​ണി സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്.

ഗ​ൾ​ഫ് കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ലി​ന്റെ ജ​ന​റ​ൽ കൗ​ൺ​സി​ലി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​ൾ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്സ് സെ​ന്റ​റി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ലി​ലാ​ണ് കോ​വി​ഡി​നു​ശേ​ഷ​മു​ള്ള തൊ​ഴി​ൽ വി​പ​ണി​യു​ടെ മ​ട​ങ്ങി​വ​ര​വി​നെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത്. 2020നു​ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ തൊ​ഴി​ൽ വി​പ​ണി​ക്ക് ഉ​ണ​ർ​ച്ച കൈ​വ​ന്നി​രി​ക്കു​ന്ന​ത്.

ഗ​ൾ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്സ് സെ​ന്റ​ർ റി​പ്പോ​ർ​ട്ട് ​പ്ര​കാ​രം, 2020ൽ ​ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ൾ ആ​കെ 116.5 ബി​ല്യ​ൺ ഡോ​ള​റാ​ണ് അ​വ​രു​ടെ നാ​ടു​ക​ളി​ലേ​ക്ക് അ​യ​ച്ച​ത്. എ​ന്നാ​ൽ, ഇ​ത് 2021ൽ 127.2 ​ബി​ല്യ​ൺ ഡോ​ള​റാ​യി ഉ​യ​ർ​ന്നു. ഒ​രു വ​ർ​ഷം​കൊ​ണ്ട് 9.2 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തെ ക​ണ​ക്കെ​ടു​പ്പി​ൽ കു​വൈ​ത്ത് തൊ​ഴി​ൽ വി​പ​ണി 6.1 ശ​ത​മാ​നം വ​ള​ർ​ച്ച​നി​ര​ക്കോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തും 18.3 ബി​ല്യ​ൺ ഡോ​ള​ർ മൂ​ല്യ​മു​ള്ള മൊ​ത്തം പ​ണ​മ​യ​ക്ക​ലു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ക​യും ചെ​യ്തു.

39.8 ബി​ല്യ​ൺ ഡോ​ള​റു​മാ​യി സൗ​ദി അ​റേ​ബ്യ ര​ണ്ടാം സ്ഥാ​ന​ത്തും 47.5 ബി​ല്യ​ൺ യു.​എ​സ് ഡോ​ള​റു​മാ​യി യു.​എ.​ഇ ഒ​ന്നാം സ്ഥാ​ന​ത്തും എ​ത്തി. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക നി​യ​മം പാ​സാ​ക്കി​യ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ കു​വൈ​ത്തും ഉ​ൾ​പ്പെ​ടു​ന്നു. തൊ​ഴി​ൽ വി​പ​ണി​യി​ൽ ആ​കെ 28.1 ശ​ത​മാ​നം സ്ത്രീ​തൊ​ഴി​ലാ​ളി​ക​ളു​ള്ള കു​വൈ​ത്താ​ണ് ഗാ​ർ​ഹി​ക സം​ര​ക്ഷ​ണ​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. പ്രാ​ദേ​ശി​ക തൊ​ഴി​ൽ വി​പ​ണി​യു​ടെ 15.3 ശ​ത​മാ​ന​വും കു​വൈ​ത്തു​കാ​ർ​ക്കാ​ണെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.
 

Share this story