കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് സെപ്റ്റംബർ അവസാനത്തിൽ നടന്നേക്കും
Kuwait

കുവൈത്ത് : പാർലമെന്റ് തെരഞ്ഞെടുപ്പ് സെപ്റ്റംബർ അവസാനത്തിൽ നടക്കുമെന്ന് സൂചന. നേരത്തേ വോട്ടെടുപ്പ് നടത്താനുള്ള തീരുമാനം സർക്കാർ അടുത്ത യോഗത്തിൽ ചർച്ചചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. ആഗസ്റ്റ് രണ്ടിനാണ് പാർലമെന്റ് പിരിച്ചുവിട്ടത്. ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മന്ത്രാലയങ്ങളുടെയും ബന്ധപ്പെട്ട മറ്റ് ഏജൻസികളുടെയും തയാറെടുപ്പും മറ്റു വിഷയങ്ങളും പരിശോധിച്ച ശേഷമാകും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക. അടുത്ത ആഴ്ചയോടെ ഇതിൽ തീരുമാനം ആകും.

ഈ മാസം ആദ്യം കിരീടാവകാശി മെഷാൽ അൽഅഹമ്മദ് പാർലമെന്റ് പിരിച്ചുവിടൽ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ ആവശ്യപ്പെട്ടിരുന്നു. ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ കഴിഞ്ഞയാഴ്ച ചുമതലയേറ്റിരുന്നു. 50 അംഗ പാർലമെന്റിലെ പകുതിയിലധികം പേരും നിസ്സഹകരണ പ്രമേയത്തെ പിന്തുണച്ചതിനെത്തുടർന്ന് ഏപ്രിലിലാണ് മുൻ സർക്കാർ രാജിവെച്ചത്. 

Share this story