കുവൈത്തിൽ പുതിയ മന്ത്രിസഭ നിലവിൽവന്നു ; ആദ്യയോഗം ചേർന്നു
man

കുവൈത്ത് സിറ്റി: രാജ്യത്തെ പുതിയ മന്ത്രിസഭക്ക് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അംഗീകാരം നൽകി. അംഗങ്ങൾ സത്യപ്രതിഞ്ജ ചെയ്ത് ചുമതലയേൽക്കുകയും ചെയ്തു മന്ത്രിസഭാംഗങ്ങളുടെ വിശദാംശങ്ങൾ ചുവടെ:

1. ഉപപ്രധാനമന്ത്രി, പ്രതി​രോധ, നിയുക്ത ആഭ്യന്തരമന്ത്രി: തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹ്. 2. ഡോ. മുഹമ്മദ് അബ്ദുല്ലത്വീഫ് അൽഫാരിസ്: ഉപപ്രധാനമന്ത്രി, എണ്ണകാര്യ, സ്റ്റേറ്റ് ഫോർ കാബിനറ്റ് അഫയേഴ്സ്. 3. ഈസ അഹ്മദ് അൽകൻദരി: ഭവന, നഗരവികസന മന്ത്രി. 4. ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്: വിദേശകാര്യമന്ത്രി. 5. ഡോ. റെന അബ്ദുല്ല അൽ ഫാരിസ്: വാർത്താവിനിമയ, വിവരസാ​ങ്കേതിക വിദ്യ . 6. അബ്ദുറഹ്മാൻ ബദ്ദാഹ് അൽ മുതയിരി: സാംസ്കാരികം, യുവജനക്ഷേമം. 7. ഡോ. അലി ഫഹദ് അൽ മുദ്ഹഫ്: വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണം. 8. ജസ്റ്റിസ് ജമാൽ ഹദ്ഹെൽ അൽ ജലാവി: നീതിന്യായം, നസഹ, ഒൗഖാഫ്, ഇസ്‍ലാമിക കാര്യം. 9. ഡോ. ഖാലെദ് മഹാവെസ് അൽ സയിദ്: ആരോഗ്യം. 10. അബ്ദുവഹാബ് മുഹമ്മദ് അൽ റുഷയിദ്: ധനകാര്യം, സാമ്പത്തികകാര്യം, നിക്ഷേപം. 11. അലി ഹുസയിൻ അൽമൗസ: പൊതുമരാമത്ത്, വൈദ്യുതി, ജലവിതരണം, പുനരുപയോഗ ഊർജം. 12. ഫഹാദ് മുത്‍ലാഖ് അൽ ഷൗറായിൻ: വ്യാപാര, വ്യവസായ, സാമൂഹികക്ഷേമം, സാമൂഹിക വികസനം.

പുതിയ മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹ്മദ് അൽജാബിർ അസ്സബാഹ് പുതിയ സർക്കാറിന് ആശംസകൾ നേർന്നു.

Share this story