കുവൈത്തിൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്മെ​ന്‍റ്​ ഫീ​സ് ഉ​യ​ർ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം വാ​ണി​ജ്യ മ​ന്ത്രാ​ല​യം ത​ള്ളി
Kuwait

കുവൈത്തിൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്മെ​ന്‍റ്​ ഫീ​സ് ഉ​യ​ർ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം വാ​ണി​ജ്യ മ​ന്ത്രാ​ല​യം ത​ള്ളി.വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കി​ലെ വ​ർ​ധ​ന​യും മ​റ്റു ചെ​ല​വു​ക​ളും പ​രി​ഗ​ണി​ച്ച്​ ഫീ​സി​ൽ പ​ത്തു ശ​ത​മാ​നം വ​ർ​ധ​ന വേ​ണ​മെ​ന്നാ​ണ് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശം. ഒ​രു ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​യെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​ന്​ ഫീ​സ് 980 ദീ​നാ​ർ ആ​ക്ക​ണ​മെ​ന്നാ​ണ് അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ട​ത്.


 
എ​ന്നാ​ൽ, കു​വൈ​ത്തി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റും മാ​തൃ​രാ​ജ്യ​ത്തെ വൈ​ദ്യ പ​രി​ശോ​ധ​ന​യും മ​റ്റു ചെ​ല​വു​ക​ളും ഉ​ൾ​പ്പെ​ടെ 890 ദീ​നാ​റി​ൽ അ​ധി​കം റി​ക്രൂ​ട്ട്​​മെ​ന്‍റ്​​ ഫീ​സ് ഈ​ടാ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഫീ​സ്​ 1400 ദീ​നാ​ർ വ​രെ ഉ​യ​ർ​ത്ത​ണ​മെ​ന്നാ​ണ്​ റി​​ക്രൂ​ട്ട്​​മെ​ന്‍റ്​ ഓ​ഫി​സു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഉ​യ​ർ​ന്ന വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ന​ൽ​കേ​ണ്ട റി​ക്രൂ​ട്ട്​​മെ​ന്‍റ്​​ ഫീ​സ് വ​ർ​ധ​ന തു​ട​ങ്ങി​യ​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഓ​ഫി​സു​ക​ൾ ഫീ​സ്​ വ​ർ​ധ​ന​ക്ക്​ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​ത്.

Share this story