ആരോഗ്യ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്താന്‍ കര്‍മ്മപദ്ധതിയുമായി കുവൈത്ത്

google news
Kuwait
ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ആരോഗ്യമന്ത്രി ഡോ ഖാലിദ് അല്‍ സയീദ് ആണ് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയത്

ആരോഗ്യ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രത്യേക കര്‍മ്മപദ്ധതി ആവിഷ്‌ക്കരിക്കുന്നു. കഴിഞ്ഞ ദിവസം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ആരോഗ്യമന്ത്രി ഡോ ഖാലിദ് അല്‍ സയീദ് ആണ് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയത്. നിശ്ചിത കാലയളവിനുള്ളില്‍ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കുന്നത്.
സമ്പൂര്‍ണ ഡിജിറ്റല്‍ വല്‍ക്കരണം, ദേശീയ കേഡര്‍മാരുടെ പ്രകടനം മെച്ചപ്പെടുത്തല്‍, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയും ലക്ഷ്യമിടുന്നു. മന്ത്രാലയത്തിലെ വകുപ്പ് മേധാവികളുടെ യോഗത്തില്‍, ജനങ്ങളുടെ ആവശ്യങ്ങള്‍ എളുപ്പത്തില്‍ നിറവേറ്റുന്ന വര്‍ക്ക് പ്ലാന്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത മന്ത്രി വിശദീകരിച്ചു.

Tags