കുവൈത്തിൽ അ​ല​ക്ഷ്യ​മാ​യി നി​ർ​ത്തി​യി​ട്ട 601 വാ​ഹ​നങ്ങൾ ക​ണ്ടു​കെ​ട്ടി

google news
vehicles

കു​വൈ​ത്തി​ൽ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പൊ​തു ശു​ചി​ത്വ വി​ഭാ​ഗം ന​ട​ത്തി​യ ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​ക​ളി​ൽ നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടി. ആ​റു ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഒ​രേ​സ​മ​യം ന​ട​ത്തി​യ കാ​മ്പ​യി​നി​ൽ അ​ല​ക്ഷ്യ​മാ​യി നി​ർ​ത്തി​യി​ട്ട 601 കാ​റു​ക​ളും ബോ​ട്ടു​ക​ളും പി​ടി​ച്ചെ​ടു​ത്ത് മു​നി​സി​പ്പ​ൽ ഗാ​രേ​ജി​ലേ​ക്ക് മാ​റ്റി.

4,146 വാ​ഹ​ന​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ് സ്റ്റി​ക്ക​റു​ക​ൾ പ​തി​ച്ച​താ​യും നി​ശ്ചി​ത കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ഉ​ട​മ​ക​ൾ എ​ത്താ​ത്ത വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ എ​ല്ലാ ശാ​ഖ​ക​ളി​ലെ​യും പൊ​തു ശു​ചി​ത്വ, റോ​ഡ് പ്ര​വൃ​ത്തി വ​കു​പ്പു​ക​ളി​ലെ സൂ​പ്പ​ർ​വൈ​സ​റി ടീ​മു​ക​ളു​ടെ ഫീ​ൽ​ഡ് പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags