കുവൈത്തിൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സ്ഥ​ല​ത്തെ പാ​ർ​ക്കി​ങ് ത​ട​യാ​ൻ പ​രി​ശോ​ധ​ന ശക്തമാക്കി
Kuwait  Households


കുവൈത്തിൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സ്ഥ​ല​ത്തെ പാ​ർ​ക്കി​ങ് ത​ട​യാ​ൻ പ​രി​ശോ​ധ​ന ശക്തമാക്കി.പ്ര​ത്യേ​ക പ​​ട്രോ​ളി​ങ്​ ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി നി​യ​മ​ലം​ഘ​നം പി​ടി​കൂ​ടി.അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്​ പ​തി​വാ​യ സ്ഥ​ല​ങ്ങ​ളി​ൽ പ​ട്രോ​ൾ ടീം ​കാ​മ​റ ഘ​ടി​പ്പി​ച്ച വാ​ഹ​ന​ത്തി​ൽ ചു​റ്റി​സ​ഞ്ച​രി​ച്ച്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തും. ഒ​രു മാ​സം ത​ട​വോ 100 ദീ​നാ​ർ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും ഒ​രു​മി​ച്ചോ ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണി​ത്.

ട്രാ​ഫി​ക്​ കാ​മ​റ​ക​ൾ പൊ​തു​വേ പ്ര​ധാ​ന റോ​ഡു​ക​ളി​ലാ​ണ്​ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ഇ​ട​റോ​ഡു​ക​ളി​ലും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്​ പ​തി​വാ​ണ്. പാ​ർ​ക്കി​ങ്​ പ്ര​ശ്​​നം രാ​ജ്യ​ത്ത്​ ഗു​രു​ത​ര​മാ​ണ്.ന​ഗ​ര​ങ്ങ​ളി​ലും ജ​ന​സാ​​ന്ദ്ര​ത ഏ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും വാ​ഹ​നം നി​ർ​ത്തി​യി​ടാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത പ്ര​ശ്​​ന​മു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ പ​ല​പ്പോ​ഴും ആ​ളു​ക​ൾ റോ​ഡ​രി​കി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ടാ​റു​ണ്ട്.

Share this story