തീവ്രവാദപ്രവർത്തനങ്ങൾ ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യാന്തര ചർച്ച സംഘടിപ്പിക്കാനൊരുങ്ങി കുവൈത്ത്
Kuwait

തീവ്രവാദപ്രവർത്തനങ്ങൾ ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യാന്തര ചർച്ച സംഘടിപ്പിക്കാനൊരുങ്ങി കുവൈത്ത് . അടുത്ത ആഴ്ച നടക്കുന്ന ദ്വിദിന ചർച്ചയിൽ ടെററിസ്റ്റ് ഫിനാൻസിംഗ് ടാർഗെറ്റിങ് സെന്‍റര്‍ അംഗരാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും.സെപ്റ്റംബർ 19 , 20 തിയ്യതികളിൽ ആയാണ് ചർച്ച. ഭീകരപ്രവർത്തനങ്ങൾക്കായുള്ള ഫണ്ടിങ് തടയുന്ന മാർഗങ്ങൾ, ഡിജിറ്റൽ നാണയങ്ങളുമായും അനുബന്ധ അപകടങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിൽ ചർച്ച നടക്കും. തീവ്രവാദ ധനസഹായ ശൃംഖലകളെക്കുറിച്ചുള്ള വിവരങ്ങൾ തിരിച്ചറിയൽ, ട്രാക്ക് ചെയ്യൽ, മറ്റുരാജ്യങ്ങളുമായി വിവരങ്ങൾ കൈമാറൽ എന്നിവയും ലക്ഷ്യമിടുന്നതായി അന്താരാഷ്ട്ര സഹകരണത്തിന്റെ ചുമതലയുള്ള വിദേശകാര്യസഹ മന്ത്രി ഹമദ് അൽ മെഷാൻ അറിയിച്ചു .
 

Share this story