മത്സ്യക്കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി കുവൈത്ത്
Operation Fish
കാര്‍ഷിക, ഫിഷറീസ് അതോറിറ്റിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടിയ ശേഷം ഇറക്കുമതി ചെയ്ത മത്സ്യങ്ങളും ക്രസ്റ്റേഷ്യനുകളും വീണ്ടും കയറ്റുമതി ചെയ്യാന്‍ അനുവദനീയമാണ്.
ത്സ്യക്കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനവുമായി കുവൈത്ത്. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് ആണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്ത് നിന്ന് പിടിക്കുന്ന പച്ചമീനും അത് ഫ്രോസണ്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള വകഭേദങ്ങളും കയറ്റുമതി ചെയ്യാന്‍ പാടില്ല. മത്സ്യോത്പന്നങ്ങളുടെ വിപണനം സംബന്ധിച്ച് 2022-ലെ 47-ാം നമ്പര്‍ സര്‍ക്കുലറില്‍ കസ്റ്റംസ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
കാര്‍ഷിക, ഫിഷറീസ് അതോറിറ്റിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടിയ ശേഷം ഇറക്കുമതി ചെയ്ത മത്സ്യങ്ങളും ക്രസ്റ്റേഷ്യനുകളും വീണ്ടും കയറ്റുമതി ചെയ്യാന്‍ അനുവദനീയമാണ്. ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനും ലൈസന്‍സുള്ള കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പുതിയതും ശീതീകരിച്ചതും സംസ്‌കരിച്ചതുമായ മത്സ്യങ്ങളും ക്രസ്റ്റേഷ്യനുകളും ഇറക്കുമതി ചെയ്യാന്‍ അനുമതിയുണ്ട്. പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ അഫയേഴ്സ് ആന്‍ഡ് ഫിഷ് റിസോഴ്സില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടിയ ശേഷം മത്സ്യ ഫാമുകളുടെ ഉടമകള്‍ക്ക് ബീജസങ്കലനം ചെയ്ത മുട്ട, ലാര്‍വ, കുഞ്ഞുങ്ങള്‍, വളര്‍ത്തു മത്സ്യങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യാന്‍ അനുമതിയുണ്ടെന്നും കസ്റ്റംസ് നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
 

Share this story