ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് ചാണകം കയറ്റുമതി ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു
export

ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് ചാണകം കയറ്റുമതി ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. ഇരു രാജ്യങ്ങളിലേയും രണ്ടു കമ്പനികളാണ് ഇത്തരമൊരു അപൂര്‍വ ചരക്കുകൈമാറ്റ കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. 192 ടണ്‍ ചാണകമാണ് കുവൈത്തിലേക്ക് കയറ്റിഅയക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചാണകം ഈന്തപ്പനകള്‍ക്ക് ജൈവ വളമായി ഉപയോഗിക്കാമെന്ന കുവൈത്തിലെ കാര്‍ഷിക ഗവേഷകരുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ഇത്തരമൊരു നീക്കം.ഈന്തപ്പനകളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ചാണകം അത്യുത്തമമാണെന്നാണ് ഇന്ത്യന്‍ യൂണിയന്‍ ഓഫ് ഓര്‍ഗാനിക് ക്രോപ്‌സ് ഗ്രോവേഴ്സ് പ്രസിഡന്റ് അതുല്‍ ഗുപ്ത പറയുന്നത്. ഈന്തപ്പഴങ്ങളുടെ വലുപ്പത്തിലും ഗുണനിലവാരത്തിലും വലിയ സ്വാധീനം ചെലുത്താന്‍ ചാണകത്തിനാകുമെന്നും അദ്ദേഹം പറഞ്ഞു.
 

Share this story