കുവൈത്തിൽ സ്വദേശികൾക്ക് തൊഴിലിന് അപേക്ഷിക്കാൻ ആപ് തയാറാക്കും

google news
Kuwait

കു​വൈ​ത്തി​ക​ൾ​ക്ക് തൊ​ഴി​ലി​ന് അ​പേ​ക്ഷി​ക്കാ​നാ​യി വെ​ബ് ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ റു​ഷൈ​ദ് അ​റി​യി​ച്ചു.സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള സ​ർ​ക്കാ​ർ ന​യ​ത്തി​ന് ക​രു​ത്തു​പ​ക​രു​ന്ന​താ​കും പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ എ​ന്ന് അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. ഓ​രോ മ​ന്ത്രാ​ല​യ​ത്തി​ലെ​യും വ​കു​പ്പു​ക​ളി​ലെ​യും ജോ​ലി ഒ​ഴി​വു​ക​ളും തൊ​ഴി​ൽ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണ​വും യോ​ഗ്യ​ത​യും ഉ​ന്ന​ത​ത​ല​ത്തി​ൽ വി​ല​യി​രു​ത്താ​ൻ ആ​പ് സ​ഹാ​യി​ക്കും. ​

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് താ​ൽ​പ​ര്യ​മു​ള്ള ത​സ്തി​ക​ക​ളി​ൽ ജോ​ലി​ക്ക് ശ്ര​മി​ക്കാ​നും ക​ഴി​യും. തൊ​ഴി​ലി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കും. അ​തി​നി​ടെ, സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ അ​ഡ്വൈ​സ​റി ത​സ്തി​ക​ക​ളി​ൽ വി​ദേ​ശി​ക​ൾ​ക്കു പ​ക​രം കു​വൈ​ത്തി​ക​ളെ നി​യ​മി​ക്കാ​ൻ ധ​ന​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. രാ​ജ്യ​ത്തെ തൊ​ഴി​ൽ വി​പ​ണി​യി​ലെ വി​ദേ​ശി സാ​ന്നി​ധ്യ​ത്തി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ വ​ൻ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 1,34,000 ത്തി​ല​ധി​കം പേ​രു​ടെ കു​റ​വാ​ണ്​ 2021ൽ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Tags