രാജിയില്‍ ഉറച്ച് കുവൈത്ത് പ്രധാനമന്ത്രി ; ചര്‍ച്ച തുടരുന്നു

kuwait

പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാസ് അല്‍ അഹമദ് അസ്സബാഹ് മന്ത്രിസഭയുടെ രാജി പ്രഖ്യാപിച്ചതോടെ രാജ്യത്ത് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമായി. മന്ത്രിസഭയുടെ രാജിയില്‍ നിന്ന് പിറകോട്ടില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി.
ചൊവ്വാഴ്ച കിരീടാവകാശി ശൈഥ് മിശ്അല്‍ അല്‍ അഹമദ് അല്‍ ജാബിര്‍ അസ്സബാഹിനെ കണ്ട പ്രധാനമന്ത്രി രാജിക്കത്ത് നേരിട്ടു കൈമാറി. വിഷയത്തില്‍ കിരീടാവകാശി ,അമീര്‍ എന്നിവരുടെ പ്രതികരണങ്ങള്‍ വന്നിട്ടില്ല. രാജി അംഗീകരിക്കുന്ന പക്ഷം പുതിയ സര്‍ക്കാരിന് രൂപം നല്‍കേണ്ടിവരും.
 

Share this story