കുവൈത്ത് എയർവേസ് ഇനി മഡ്രിഡിലേക്കും

google news
flight

കുവൈത്ത് സിറ്റി: സ്‍പെയിനിലെ മഡ്രിഡിലിലേക്ക് കുവൈത്ത് എയർവേസ് നേരിട്ടുള്ള സർവിസ് ആരംഭിക്കുമെന്ന് സി.ഇ.ഒ മാഇൻ റസൂഖി വ്യക്തമാക്കി. യാത്രക്കാരുടെ അഭ്യർഥനയും സൗകര്യവും പരിഗണിച്ചാണ് തീരുമാനം. യൂറോപ്പിന്റെ തലസ്ഥാനമായി മഡ്രിഡിനെ കാണാമെന്നും കുവൈത്തിൽനിന്നുള്ള നിരവധി പേർ യൂറോപ്പിലേക്ക് നിരന്തരം യാത്രചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. എയർ യൂറോപ്യയുടെ സഹകരണത്തോടെയാകും പുതിയ സർവിസെന്നും അദ്ദേഹം പറഞ്ഞു. സ്‍പെയിൻ കുവൈത്തിൽ നിന്നുള്ളവരുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണെന്ന് സ്‍പെയിനിലെ കുവൈത്ത് അംബാസഡർ ഖലീഫ അൽ ഖറാഫി പറഞ്ഞു.

ഏകദേശം 65,000 കുവൈത്തികൾ ഈ വർഷം സ്‍പെയിൻ സന്ദർശിച്ചതായും അദ്ദേഹം പറഞ്ഞു. പുതിയ വിമാന സർവിസ് ആരംഭിക്കുന്നതോടെ ഇരുരാഷ്ട്രങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ ഊഷ്മളമാകുമെന്നും അംബാസഡർ കൂട്ടിച്ചേർത്തു.

Tags