മഡ്രിഡിലിലേക്ക് കുവൈത്ത് എയർവേസ് നേരിട്ടുള്ള സർവിസ് ആരംഭിക്കുന്നു
Kuwait Airways

മഡ്രിഡിലിലേക്ക് കുവൈത്ത് എയർവേസ് നേരിട്ടുള്ള സർവിസ് ആരംഭിക്കുന്നു.യാത്രക്കാരുടെ അഭ്യർഥനയും സൗകര്യവും പരിഗണിച്ചാണ് തീരുമാനം. യൂറോപ്പിന്റെ തലസ്ഥാനമായി മഡ്രിഡിനെ കാണാമെന്നും കുവൈത്തിൽനിന്നുള്ള നിരവധി പേർ യൂറോപ്പിലേക്ക് നിരന്തരം യാത്രചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

എയർ യൂറോപ്യയുടെ സഹകരണത്തോടെയാകും പുതിയ സർവിസെന്നും അദ്ദേഹം പറഞ്ഞു. സ്‍പെയിൻ കുവൈത്തിൽ നിന്നുള്ളവരുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണെന്ന് സ്‍പെയിനിലെ കുവൈത്ത് അംബാസഡർ ഖലീഫ അൽ ഖറാഫി പറഞ്ഞു.ഏകദേശം 65,000 കുവൈത്തികൾ ഈ വർഷം സ്‍പെയിൻ സന്ദർശിച്ചതായും അദ്ദേഹം പറഞ്ഞു.
 

Share this story