കുവൈത്ത് എയര്‍ലൈന്‍സ് കുവൈത്ത് ദോഹ ഷട്ടില്‍ സര്‍വീസ് ആരംഭിക്കുന്നു

kuwait

ലോകകപ്പ് കണക്കിലെടുത്ത് കുവൈത്ത് എയര്‍ലൈന്‍സ് കുവൈത്ത് ദോഹ ഷട്ടില്‍ സര്‍വീസ് ആരംഭിക്കുന്നു. കൂടുതല്‍ യാത്രക്കാരും വിമാനത്താവളത്തില്‍ അനിയന്ത്രിതമായ തിരക്കുണ്ടാക്കാനുള്ള സാഹചര്യം പരിഗണിച്ചാണ് പ്രത്യേക സര്‍വീസുകള്‍.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ നാലില്‍ നിന്നാണ് ദോഹയിലേക്ക് വിമാനങ്ങള്‍ പുറപ്പെടുക.

മത്സരം കാണാനും ആ ദിവസം തന്നെ കുവൈത്തിലേക്ക് മടങ്ങാനും കഴിയുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.
 

Share this story