കോഴിക്കോട് സ്വദേശി ജിദ്ദയിൽ നിര്യാതനായി
jiddha

ജിദ്ദ : കോഴിക്കോട് പന്തീരങ്കാവ് പെരുമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി. 30 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ രാജീവൻ (65) ആണ് ചൊവ്വാഴ്ച വൈകീട്ട് മരിച്ചത്. അറബ്‌കോ ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.

ഭാര്യ: കെ.വി അനിത. ഏകമകൾ ശരണ്യ ബംഗളൂരുവിലെ സ്വകാര്യ ഐ.ടി കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കാൻ നടപടിക്രമങ്ങൾ നടന്നുവരുന്നു.

Share this story