കോവിഡ് വ്യാപനം ; ഗ്രീന്‍ പാസിന്റെ കാലാവധി കുറച്ച് യുഎഇ

google news
UAE
കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി

അല്‍ ഹൊസ്ന്‍ ആപ്പിലെ ഗ്രീന്‍ പാസിന്റെ കാലാവധി കുറച്ച് യുഎഇ. 14 ദിവസമായാണ് ഗ്രീന്‍ പാസിന്റെ കാലാവധി കുറച്ചത്. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 15 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. എല്ലാ മേഖലകളിലെയും ജീവനക്കാര്‍ക്ക് തീരുമാനം ബാധകമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ജൂണ്‍ 20 മുതലാണ് തീരുമാനം നടപ്പിലാക്കുന്നത്. യുഎഇയിലെ സര്‍ക്കാര്‍ വകുപ്പുകളിലും മറ്റ് വേദികളിലും പരിപാടികളിലും ചടങ്ങുകളിലും പ്രവേശിക്കുന്നതിന് ഗ്രീന്‍ പാസ് ആവശ്യമാണ്. അതേസമയം, അടച്ച സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ 3000 ദിര്‍ഹം പിഴ ചുമത്തുമെന്നും യുഎഇ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags