യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നു
america covid cases
ഈ മാസം 9നായിരുന്നു രോഗികളുടെ പ്രതിദിന എണ്ണം ആയിരത്തിന് മുകളില്‍ കടന്നത്.

യുഎഇയിലെ പ്രതിദിന കൊവിഡ് കേസുകള്‍ 1500ന് മുകളില്‍ രേഖപ്പെടുത്തുന്നത് തുടരുന്നു. ഈ മാസം 9നായിരുന്നു രോഗികളുടെ പ്രതിദിന എണ്ണം ആയിരത്തിന് മുകളില്‍ കടന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രാജ്യത്ത് ഉയരുകയാണ്.

24 മണിക്കൂറിനിടെ 2,75,317 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1556 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1490 പേര്‍ പൂര്‍ണമായും രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ കേസുകള്‍ 100ല്‍ താഴെ രേഖപ്പെടുത്തിയതില്‍ നിന്ന് കേസുകളുടെ എണ്ണം ഉയരുകയും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടക്കുകയും ചെയ്തു.

Share this story