സൗദിയില്‍ 559 പേര്‍ക്ക് കൂടി കോവിഡ് ; ഒരു മരണം
america covid cases
രാജ്യത്തെ ആകെ കോവിഡ് മരണം 9111 ആയി തുടരുന്നു.

സൗദിയില്‍ 559 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 210 പേര്‍ രോഗ മുക്തി നേടി. ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 758361 ഉം രോഗ മുക്തരുടെ എണ്ണം 743309 ഉം ആയി. രാജ്യത്തെ ആകെ കോവിഡ് മരണം 9111 ആയി തുടരുന്നു.
നിലവില്‍ 5941 പേര്‍ രോഗം ബാധിച്ചു ചികിത്സയിലുണ്ട്. ഇവരില്‍ 60 പേര്‍ ഗുരുതരാവസ്ഥയിലാണ്.
 

Share this story