പ്രവാസി പ്രശ്നങ്ങൾ എംബസിയുടെ ശ്രദ്ധയിൽപെടുത്തി കൊല്ലം പ്രവാസി അസോസിയേഷൻ
pravasikollam

മ​സ്ക​ത്ത്: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഒ​മാ​ന്‍ ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്ര​വാ​സി​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍ച്ച​ചെ​യ്യാ​നും അ​സോ​സി​യേ​ഷ​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ എം​ബ​സി​യെ അ​റി​യി​ക്കാ​നു​മാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ-​ഒ​മാ​ൻ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക​ക്ഷേ​മ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ എം​ബ​സി പ്ര​ശം​സി​ച്ചു. പ്ര​വാ​സി​ക​ള്‍ നേ​രി​ടു​ന്ന തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ള്‍, ആ​ശു​പ​ത്രി സം​ബ​ന്ധ പ്ര​ശ്ന​ങ്ങ​ൾ, മ​ര​ണം എ​ന്നി​വ ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഇ​രു​നൂ​റോ​ളം പ്ര​വാ​സി​ക​ളു​ള്ള ഈ ​കൂ​ട്ടാ​യ്മ​യി​ലേ​ക്ക് കൂ​ടു​ത​ൽ​പേ​രെ ഭാ​ഗ​മാ​ക്കി സം​ഘ​ട​ന അ​വ​ർ​ക്ക് എ​ന്നും താ​ങ്ങും ത​ണ​ലു​മാ​യി നി​ല​കൊ​ള്ളു​മെ​ന്ന് പ്ര​സി​ഡ​ന്റ് കൃ​ഷ്ണേ​ന്ദു പ​റ​ഞ്ഞു.

എം​ബ​സി അ​ധി​കാ​രി​ക​ളാ​യ ജ​യ​പാ​ല്‍ ദ​ത്ത (സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി- പൊ​ളി​റ്റി​ക്ക​ൽ, എ​ജു​ക്കേ​ഷ​ന്‍), അ​നൂ​പ് ബി​ജി​ലി (തേ​ർ​ഡ് സെ​ക്ര​ട്ട​റി-​പൊ​ളി​റ്റി​ക്ക​ൽ, ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍) എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. കേ​ന്ദ്ര-​കേ​ര​ള സ​ര്‍ക്കാ​റു​ക​ള്‍ പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി ന​ട​പ്പാ​ക്കു​ന്ന പി.​ബി.​ബി.​വൈ, നോ​ർ​ക്ക​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ എ​ന്നി​വ കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്ന്​ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷ​ഹീ​ർ അ​ഞ്ച​ൽ അ​റി​യി​ച്ചു. ട്രഷറർ ജാസ്മിൻ യൂസഫ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ പ​ത്മ​ച​ന്ദ്ര പ്ര​കാ​ശ്, കൃ​ഷ്ണ​രാ​ജ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 97882245, 95428146, 90558985 ന​മ്പ​റു​ക​ളി​ൽ അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടാം.
 

Share this story