ജിദ്ദയിൽ പുതിയ ബസ് സർവിസ് ആരംഭിച്ചു

 bus service

റിയാദ്: ജിദ്ദ നഗരത്തിലെ പ്രധാന ഭാഗമായ ബലദിൽ നിന്ന് സുലൈമാനിയ അൽഹറമൈൻ റെയിൽവേ സ്റ്റേഷനിലേക്ക് ബസ് സർവിസ് ആരംഭിച്ചു.ബലദിൽ നിന്ന് സുലൈമാനിയയിലേക്കും തിരിച്ചും ഓരോ 50 മിനുട്ടിലും പ്രതിദിനം 42 ബസ് സർവിസുകളുണ്ടാകും. നിലവിലെ ബസ് റൂട്ടുകളിലൂടെയാണ് റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പുതിയ സർവിസുകൾ ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി ആരംഭിച്ചത്.

പ്രതിദിനം 17 മണിക്കൂർ വരെയാണ് ബസ് സർവിസ്. രാവിലെ 7.15 മുതൽ രാത്രി 12.00 വരെ തുടരും.  ഒരു യാത്രക്ക് 3.45 റിയാലാണ് ടിക്കറ്റ് നിരക്ക്.റൗണ്ട് ട്രിപ്പ് റൂട്ട് ആരംഭിക്കുന്നത് ബലദ് ഹിസ്റ്റോറിക്കൽ ഏരിയയിൽ നിന്നാണ്. ബാഗ്ദാദിയ, കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി, അൽസലാം മാൾ വഴി അൽഹറമൈൻ ട്രെയിൻ സ്റ്റേഷനിലെത്തും. അവിടെ നിന്ന് അതേ പാതയിൽ മടങ്ങും. ജിദ്ദയിലെ പൊതുഗതാഗത സേവനങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായണ് പുതിയ സേവനം ഒരുക്കിയത്.
 

Share this story