അബുദാബി രാജ്യാന്തര ബോട്ട് ഷോ നവംബർ 24 ന് ആരംഭിക്കും
Boat Show

അബുദാബി: അബുദാബി രാജ്യാന്തര ബോട്ട് ഷോ നവംബർ 24 ന് ആരംഭിക്കും. നവംബർ 27 വരെയാണ് ബോട്ട് ഷോ നടക്കുക. ബോട്ടുകളുടെ പുത്തൻ മോഡലുകൾ അബുദാബി രാജ്യാന്തര ബോട്ട് ഷോയിൽ അവതരിപ്പിക്കും. അബുദാബി നാഷണൽ എക്‌സിബിഷൻ കമ്പനിയുടെ മറീനാ ഹാളിലും പരിസരത്തുമായാണ് പ്രദർശനം നടക്കുന്നത്.

അത്യാധുനിക ബോട്ടുകളും പരമ്പരാഗത മത്സ്യബന്ധന യാനങ്ങളും ആഢംബര യോട്ടുകളും ഉൾപ്പെടെയുള്ളവ ഇവിടെ പ്രദർശിപ്പിക്കും. ബോട്ട് ഷോയുടെ ടിക്കറ്റുകൾ നേരത്തെ എടുക്കുന്നവർക്ക് 50 ശതമാനം വിലക്കിഴിവ് സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്. ഏർലി ബേർഡ് ടിക്കറ്റ് എന്നു പേരിട്ടിരിക്കുന്ന ഓഫർ ടിക്കറ്റുകൾ ഈ മാസം 20 വരെ ബുക്ക് ചെയ്യാൻ അവസരമുണ്ട്.

ഒരു ദിവസം കാലാവധിയുള്ള ടിക്കറ്റ് ഉപയോഗിച്ച് ഷോയുടെ എല്ലാ മേഖലയിലേക്കും പ്രവേശനം ലഭിക്കും. ആഢംബര യോട്ട് നിർമ്മാതാക്കളുടെ പുതുപുത്തൻ മോഡലുകളും മേളയിൽ അവതരിപ്പിക്കും.

Share this story