സൗദി അറേബ്യയുടെ പണപ്പെരുപ്പം 3.3% ആയി ഉയര്‍ന്നു
Mon, 16 Jan 2023

സൗദി അറേബ്യയുടെ പണപ്പെരുപ്പം 3.3% ആയി ഉയര്‍ന്നു. ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങള്‍ എന്നിവയുടെ വിലയില്‍ 5.9 ശതമാനവും ഭക്ഷണ പാനീയങ്ങളുടെ വില 4.2 ശതമാനവും വര്‍ധിച്ചതാണ് പണപ്പെരുപ്പ നിരക്ക് ഉയരാന്‍ കാരണമെന്ന് അതോറിറ്റി വ്യക്തമാക്കുന്നു.
ഭക്ഷ്യ, പാനീയ വിഭാഗത്തിലെ വില 4.3 ശതമാനമാണ് വര്‍ധിച്ചത്. ഇത് മാംസത്തിന്റെയും കോഴിയിറച്ചിയുടെയും വിലയില്‍ 5.9 ശതമാനം വര്‍ധനവുണ്ടായി.
2022 ഡിസംബറിനെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തെ പണപ്പെരുപ്പ നിരക്കില്‍ 0.3 ശതമാനം നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്.