ഇൻഡിഗോ മുംബൈ – റാസൽഖൈമ സർവീസുകൾ ആരംഭിച്ചു
Indigo

ഇൻഡിഗോ മുംബൈ – റാസൽഖൈമ സർവീസുകൾ ആരംഭിച്ചു.നിലവിൽ പ്രതിദിന സർവീസുകൾക്ക് 625 ദിർഹം മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്.റാസൽഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി, റാക് അന്താരാഷ്ട്ര വിമാനത്താവള മേധാവി ശൈഖ് സലേം ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവർ ആദ്യ വിമാനത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി സുഞ്ജയ് സുധീർ, ഇൻഡിഗോ എയർലൈൻസ് സി.ഇ.ഒ. പീറ്റർ എൽബേർസ് ഉൾപ്പടെ 180 യാത്രക്കാരാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്.
 

Share this story