കുവൈത്തില്‍ സ്‍കൂള്‍ ബസില്‍ നിന്നു വീണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

accident-alappuzha

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്‍കൂള്‍ ബസില്‍ നിന്നു വീണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. സ്‌കൂൾ വിട്ട്  വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. വിദ്യാർത്ഥിനി ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ട് എടുക്കുകയും കുട്ടി കാല്‍ വഴുതി താഴേക്ക് വീഴുകയുമായിരുന്നു. 

ഏതാനും ദിവസം മുമ്പ് അബു ഹലീഫ ഏരിയയിലാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയയാക്കി. അശ്രദ്ധയും കൃത്യമായ സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും കാരണം മുമ്പും സ്കൂൾ കുട്ടിൾക്ക് അപകടം സംഭവിച്ചിരുന്നതായി കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. 

Share this story