ഇന്ത്യന്‍ വാണിജ്യ മന്ത്രിയുടെ സൗദി സന്ദര്‍ശനം അവസാനിച്ചു
mmd

റിയാദ്: ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യാപാര വാണിജ്യ നിക്ഷേപ മേഖലകളില്‍ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്ത് ഇന്ത്യന്‍ വ്യാപാര വാണിജ്യ, ടെക്സ്റ്റൈല്‍സ് മന്ത്രി പിയൂഷ് ഗോയലിന്റെ രണ്ടുദിവസത്തെ സൗദി സന്ദര്‍ശനം അവസാനിച്ചു. വ്യാപാരപ്രമുഖരുമായി വിശദ ചര്‍ച്ച നടത്തിയ അദ്ദേഹം വ്യാപാര നിക്ഷേപ രംഗത്തെ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുമെന്ന് പ്രതീക്ഷ നല്‍കിയാണ് മടങ്ങിയത്.

ഇന്ത്യ സൗദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന സാമ്പത്തിക നിക്ഷേപ സമിതിയുടെ മന്ത്രിതല യോഗമായിരുന്നു പ്രധാന പരിപാടി. സൗദി ഊര്‍ജമന്ത്രി അബ്ദുല്‍അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനും മന്ത്രി പിയൂഷ് ഗോയലും സംബന്ധിച്ച യോഗത്തില്‍ ഇന്ത്യയിലെ വിവിധ നിക്ഷേപ പദ്ധതികളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. കൃഷി, ഭക്ഷ്യ സുരക്ഷ, ഐടി, വ്യവസായം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുള്ള നാല്‍പതിലധികം അവസരങ്ങളെ കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച നടന്നിരിക്കുന്നത് .
 

Share this story