കുവൈത്തിലെ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനവ്

Kuwait

കുവൈത്തിലെ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനവ്.രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണത്തില്‍ 24 ശതമാനം തൊഴിലാളികളും ഇന്ത്യക്കാര്‍. ഗവണ്‍മെന്റ് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലാണ് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധനവ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. കുവൈത്ത് ലേബര്‍ ഡിസ്ട്രിബ്യൂഷന്‍ ചാര്‍ട്ട് പ്രകാരം 4,70,000 ഇന്ത്യക്കാരാണ് രാജ്യത്ത് ജോലി ചെയ്യുന്നത്. കുടുംബത്തോടൊപ്പം താമസിക്കാനും ഗാര്‍ഹിക ജോലിക്കായും എത്തിയവര്‍ക്ക് പുറമെയുള്ള കണക്കാണിത്.

കഴിഞ്ഞവര്‍ഷം സെപ്തംബര്‍ വരെ 39,219 ഇന്ത്യന്‍ തൊഴിലാളികളാണ് പ്രാദേശിക തൊഴില്‍ വിപണിയില്‍ പ്രവേശിച്ചത്.
 

Share this story