യുഎഇയില്‍ 44 രാജ്യക്കാര്‍ക്ക് സ്വന്തം രാജ്യത്തെ ലൈസന്‍സ് വാഹനമോടിക്കാം , ഇന്ത്യക്കാരില്ല

google news
uae

സന്ദര്‍ശകരായി എത്തുന്ന 44 രാജ്യക്കാര്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ചു യുഎഇയില്‍ വാഹനം ഓടിക്കാം. പട്ടികയിലുള്ള 43 രാജ്യക്കാര്‍ക്ക് റസിഡന്റ്‌സ് വീസയുണ്ടെങ്കില്‍ പരിശീലനമോ പരീക്ഷയോ ഇല്ലാതെ യുഎഇ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാം. ചൈനീസ് ലൈസന്‍സുള്ളവര്‍ക്ക് യുഎഇയില്‍ നേരിട്ടു വണ്ടിയോടിക്കാമെങ്കിലും ഇന്ത്യന്‍ ലൈസന്‍സുള്ളവര്‍ക്കു പ്രയോജനമില്ല.
സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്കോ റസഡന്‍സിനോ വണ്ടിയോടിക്കണമെങ്കില്‍ പഠിച്ചു പാസായി യുഎഇ ലൈസന്‍സ് എടുക്കണം.
സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സിനു കാലാവധി ഉണ്ടെങ്കില്‍ 44 രാജ്യക്കാര്‍ക്ക് യുഎഇ ലൈസന്‍സ് എടുക്കാം. ഡ്രൈവിങ് ലൈസന്‍സ് നേടാനുള്ള കുറഞ്ഞ പ്രായവും പൂര്‍ത്തിയായിരിക്കണം. വാഹനമോടിക്കാനുള്ള ശേഷി തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കണം.
 

Tags