സൗദിയില്‍ കൊച്ചു കുട്ടികളെ വാഹനത്തിന്റെ മുന്‍ സീറ്റില്‍ ഇരുത്തിയാല്‍ ഡ്രൈവര്‍ക്ക് പിഴ

google news
driving licenses

കൊച്ചു കുട്ടികളെ വാഹനത്തിന്റെ മുന്‍ സീറ്റില്‍ ഇരുത്തിയാല്‍ ഡ്രൈവര്‍ക്ക് പിഴ ചുമത്തുമെന്ന് ആവര്‍ത്തിച്ച് ട്രാഫിക് വകുപ്പ്. വാഹനത്തിന്റെ മുന്‍സീറ്റില്‍ കുട്ടിയെ മുതിര്‍ന്ന ഒരാള്‍ എടുത്ത നിലയില്‍ ഇരുന്നാല്‍ പോലും ലംഘനമായി കണക്കാക്കും. കുട്ടികളെ അവരുടെ നിശ്ചിത സീറ്റുകളില്‍ ഇരുത്തണം. മുന്‍ സീറ്റില്‍ ആര് കൂടെയുണ്ടെന്നും ഇരുത്തരുത്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ നിയന്ത്രണം. 

കുട്ടിക്ക് കൂടെ ഒരാള്‍ ആവശ്യമുണ്ടെങ്കില്‍ പിന്നിലെ നിശ്ചിത സീറ്റില്‍ ഇരുത്തിയ ശേഷം അവര്‍ക്ക് അടുത്തുള്ള പിന്‍സീറ്റ് ഉപയോഗിക്കാമെന്നും ട്രാഫിക് വകുപ്പ് പറഞ്ഞു.
 

Tags