റാസല്‍ഖൈമയില്‍ അനധികൃത ടാക്സി സര്‍വിസുകൾ വ്യാപകമാകുന്നതായി റിപ്പോർട്ട്
taxi

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ അനധികൃത ടാക്സി സര്‍വിസുകൾ വ്യാപകമാകുന്നതായി റിപ്പോർട്ട്.ഈ വര്‍ഷം ഇതുവരെ 1,813 നിയമവിരുദ്ധ സര്‍വിസുകളാണ് റാസല്‍ഖൈമയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അനധികൃത സര്‍വിസുകള്‍ക്ക് 5000 മുതല്‍ 10,000 ദിര്‍ഹം വരെയാണ് പിഴ ചുമത്തുന്നത്.

സമൂഹം അനധികൃത യാത്രാമാര്‍ഗങ്ങള്‍ ഒഴിവാക്കി യാത്രകള്‍ സുരക്ഷിതമാക്കണമെന്ന് റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (റാക്ട) അധികൃതര്‍ ആവശ്യപ്പെട്ടു.യാത്രികരുടെ സുരക്ഷക്കു ഭീഷണി ഉയര്‍ത്തുന്നതാണ് അനധികൃത ടാക്സി സര്‍വിസുകള്‍. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്വകാര്യ വാഹനങ്ങളുടെ നിയമവിരുദ്ധ സര്‍വിസുകള്‍.
 

Share this story