ന്യൂനമര്‍ദം ; വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴയ്ക്ക് സാധ്യത
Sat, 7 Jan 2023

ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി മുസന്ദം, വടക്കന്‍ ബാത്തിന, ബുറൈമി, തെക്കന്‍ ബാത്തിന, മസ്‌കത്ത്, ദാഹിറ ഗവര്‍ണറേറ്റുകളില്‍ ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വിവിധ സ്ഥലങ്ങളില്‍ പത്തു മുതല്‍ 40 കിലോമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. മണിക്കൂറില്‍ 28 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും കാറ്റിന്റെ വേഗത. മുസന്ദം, വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളുടെ തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകും.