യുഎഇയില്‍ പലയിടങ്ങളിലും ശക്തമായ മഴ

google news
UAE Rain
അവല്‍ ഐനിലെ നിവാസികള്‍ വേനല്‍ച്ചൂടിനിടെ ലഭിച്ച കനത്ത മഴ ആഘോഷമാക്കി

ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ ആശ്വാസമായി യുഎഇയുടെ പലഭാഗത്തും മഴ ലഭിച്ചു. അല്‍ ഐനിലെ ജിമി, ഘഷാബാ, അല്‍ ഹിലി, അല്‍ ഫോ എന്നിവിടങ്ങളില്‍ ഭേദപ്പെട്ട മഴ ലഭിച്ചെന്നാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അവല്‍ ഐനിലെ നിവാസികള്‍ വേനല്‍ച്ചൂടിനിടെ ലഭിച്ച കനത്ത മഴ ആഘോഷമാക്കി. സോഷ്യല്‍ മീഡിയയാകെ യുഎഇയിലെ മഴച്ചിത്രങ്ങള്‍ കൊണ്ട് നിറയുകയാണ്. 45 ഡിഗ്രി സെല്‍ഷ്യസ് ശരാശരി താപനിലയില്‍ നില്‍ക്കവേയാണ് ഭൂമിയെ തണുപ്പിച്ചുകൊണ്ട് മഴയെത്തിയത്. 
അല്‍ ഐനില്‍ മണിക്കൂറുകളോളം ആകാശം മേഘാവൃതമായി നില്‍ക്കുകയും പിന്നീട് ശക്തമായ മഴ തന്നെ ലഭിക്കുകയുമായിരുന്നു. 

Tags