ദുബായില്‍ കനത്ത മഴ

UAE rain

ദുബായില്‍ കനത്ത മഴ തുടരുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദുബായിലെ ഗ്ലോബല്‍ വില്ലേജ് അടച്ചിട്ടു. രാത്രി എട്ട് മണിയോടെയാണ് ഗ്ലോബല്‍ വില്ലേജ് അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സന്ദര്‍ശകരുടെ സുരക്ഷയും ക്ഷേമവുമാണ് തങ്ങളുടെ ലക്ഷ്യമെന്നും എല്ലാവരും സഹകരിക്കണമെന്നും ഗ്ലോബല്‍ വില്ലേജ് പ്രസ്താവനയില്‍ അറിയിച്ചു.

ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് ഇന്ന് പെയ്തത്. നാളെയും മോശം കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ദുബായിക്ക് പുറമേ മറ്റ് എമിറേറ്റുകളിലും മഴ ശക്തമായിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഈ മാസം 7നും ഗ്ലോബല്‍ വില്ലേജ് അടച്ചിട്ടിരുന്നു.

ദുബായ്, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളില്‍ മഴ ശക്തമായിരുന്നു. ഷാര്‍ജ കല്‍ബയിലും ഫുജൈറയിലും ഇന്ന് സ്‌കൂളുകളും അടച്ചിട്ടു. അബുദാബി മദിനത്ത് സായിദില്‍ മഴയ്‌ക്കൊപ്പം ആലിപ്പഴവര്‍ഷവുമുണ്ടായിരുന്നു.

Share this story