ഒമാന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ
oman rain

ഒമാനിലെ ചില സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒമാൻ കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പനുസരിച്ച് അൽ ഹാജർ പർവതനിരകളിൽ മഴലഭിച്ചു.ശക്തമായ കാറ്റും ചിലസ്ഥലങ്ങളിൽ ആലിപ്പഴവർഷമുണ്ടായതായും റിപ്പോർട്ടുണ്ട്. മുദൈബി, ഇബ്രി, മഹ്ദ, അൽഹർമ വിലായത്തുകളിലും മഴപെയ്തു.
 

Share this story