ഹയാ കാര്‍ഡ് ; സന്ദര്‍ശകര്‍ക്ക് താമസാനുമതി അഞ്ചു നാള്‍ കൂടി

HayaCard

ഹയാ കാര്‍ഡ് മുഖേന ഖത്തറിലെത്തിയ സന്ദര്‍ശകര്‍ക്ക് രാജ്യത്ത് താമസിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയ പരിധി അവസാനിക്കാന്‍ ഇനി അഞ്ചു നാള്‍ മാത്രം. ജനുവരി 23 വരെ മാത്രമാണ് അനുമതി
ഫിഫ ലോകകപ്പ് കാണാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്ക് പ്രവേശനം എളുപ്പമാക്കിയാണ് കഴിഞ്ഞ നവംബര്‍ 1 മുതല്‍ ഡിസംബര്‍ 23 വരെ മറ്റ് വീസകള്‍ നിര്‍ത്തലാക്കി പ്രവേശന മാനദണ്ഡം ഫാന്‍ ഐഡി അഥവാ ഹയാ കാര്‍ഡുകള്‍ മാത്രമാക്കിയത്. ഡിസംബര്‍ 2ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിച്ചതോടെ മത്സര ടിക്കറ്റില്ലാത്തവര്‍ക്കും ഹയാ കാര്‍ഡിലൂടെ പ്രവേശനം അനുവദിച്ചു.
 

Share this story