സൗദിയിൽ വ്യാജ ഹജ്ജ് പെർമിറ്റ് നിർമിച്ചു നൽകിയ യമൻ പൗരൻ അറസ്റ്റിൽ
arrest

സൗദിയിൽ വ്യാജ ഹജ്ജ് പെർമിറ്റ് നിർമിച്ചു നൽകിയ യമൻ പൗരൻ അറസ്റ്റിൽ. ഈ വർഷം തീർഥാടനം നടത്താൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇയാൾ വ്യാജ ഹജ്ജ് പെർമിറ്റുകൾ നിർമിച്ച്​ വിൽപന നടത്തുകയായിരുന്നെന്ന്​ റിയാദ് റീജനൽ പൊലീസ്​ റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പറഞ്ഞു.

വ്യാജ ഹജ്ജ് പെർമിറ്റ് ഉണ്ടാക്കുന്ന സ്ഥലത്ത് റെയ്ഡ് നടക്കുന്നതി​െൻറ വീഡിയോ ദൃശ്യങ്ങൾ ട്വിറ്റർ അക്കൗണ്ടിൽ പൊലീസ് പോസ്​റ്റ്​ ചെയ്​തു. പെർമിറ്റ് ലഭിക്കാതെ ഹജ്ജിന് ശ്രമിച്ച് പിടിയിലാവുന്ന വിദേശികൾക്ക് സൗദി അറേബ്യയിൽ നിന്ന് നാടുകടത്തലായിരിക്കും ശിക്ഷയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) വ്യക്തമാക്കി.

Share this story